ശബരിമല; വിഐപി കളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയതിൽ നിലപാട് തേടി ഹൈക്കോടതി

ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഹൈക്കോടതി ഇടപെടൽ. വിഐപി കളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയതിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. സർക്കാരും ദേവസ്വം ബോർഡും സ്‌പെഷ്യൽ കമ്മിഷണറും നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പണം വെട്ടിച്ചത്. കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്.
Read Also : ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം
ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചെലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്. ഇതിലാണിപ്പോൾ ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Story Highlights : Sabarimala corruption-high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here