Advertisement

അണ്ടർ-19 ലോകകപ്പ്: ഇന്ത്യ കരുത്തുറ്റ ടീം, മികച്ച കളി പുറത്തെടുക്കേണ്ടി വരും; ഓസീസ് ക്യാപ്റ്റൻ

February 2, 2022
Google News 1 minute Read

ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിംഗ് പ്രതിഭ ടീഗ് വില്ലിയെ പിന്തുണച്ച് അണ്ടർ-19 ക്യാപ്റ്റൻ കൂപ്പർ കനോലി. 2022ലെ ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിക്കാൻ വില്ലിക്ക് കഴിയുമെന്നും കൂപ്പർ പറഞ്ഞു. ശനിയാഴ്ച സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികൾ.

വെല്ലുവിളികൾ മറികടക്കാൻ ടീമിന് കഴിയുമെന്ന് ഓസീസ് ക്യാപ്റ്റൻ പറഞ്ഞു. ടീമിന് അതിനുള്ള കഴിവുണ്ട്. വില്ലി തൻ്റെ മിന്നും ഫോം തുടർന്നാൽ ടീമിന് ഗുണം ചെയ്യുമെന്നും കനോലി കൂട്ടിച്ചേർത്തു. ‘ടൂർണമെന്റിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞു, ടീഗ് വില്ലി ഞങ്ങൾക്ക് ഒരു വലിയ റൺ സ്‌കോററാകുമെന്ന്. ഞാൻ അദ്ദേഹത്തെ പിന്തുണച്ചു..അവൻ കഴിവുള്ള ആളാണ്’ കനോലി പറഞ്ഞു. നാല് മത്സരങ്ങളിൽ നിന്ന് 264 റൺസ് നേടിയ വില്ലി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്.

“ഇന്ത്യയെ പുറത്താക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർ ശക്തരായ ടീമാണ്, ഞങ്ങൾക്ക്അ റിയാം, പക്ഷേ ഞങ്ങൾ മികച്ച ക്രിക്കറ്റ് പുറത്തെടുക്കും. ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും.” കനോലി പറഞ്ഞു. മുമ്പ് ഗയാനയിൽ വച്ച് ഇന്ത്യ ഒമ്പത് വിക്കറ്റിന് ഓസീസിനെ തകർത്തിരുന്നു.

Story Highlights : india-good-side-need-to-play-our-best-cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here