Advertisement

മുസ്‌ലിം ലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് അന്തരിച്ചു

February 3, 2022
Google News 1 minute Read

മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് മുക്തനായി മാറിയ ശേഷം വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുസ്‌ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്. തുടര്‍ന്ന് 1996 വരെ മലപ്പുറം എംഎല്‍എ ആയിരുന്നു.
ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൊല്ലം ജില്ലയിലെ രാഷ്ട്രീയവിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു യൂനുസ് കുഞ്ഞ്.
മുസ്‌ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മൃതദേഹം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജിദില്‍ ഖബറടക്കും. ഭാര്യ: ദാരീഫ ബീവി. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.

Story Highlights : Muslim League leader A.Yunus Kunj Passed Away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here