Advertisement

കല്ലമ്പലത്തെ കൊലപാതകം; അജിത് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം

February 3, 2022
Google News 1 minute Read

കല്ലമ്പലത്തെ പി ഡബ്ള്യു ഡി ഉദ്യോഗസ്ഥനായ അജിത് കുമാറിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലമെന്ന് പൊലീസ്. ബിനു രാജുമായി പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് കൊലപാതകത്തിന് മുൻപ് മദ്യപിച്ചത്. കൊലപാതകത്തിൽ ബിനുരാജിന് മാത്രമാണ് പങ്കെന്നും പൊലീസ് വ്യക്തമാക്കി. അജിത് കുമാറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ബിനുരാജിൻെറ വീട്ടിൽ നിന്ന് കണ്ടെടുത്തു. ബിനുരാജിന്‍റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു. ബിനുരാജിന്‍റെ സ്കൂട്ടറിലും രക്തക്കറയുണ്ട്. പിടിക്കപ്പെടും എന്നായപ്പോള്‍ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു. സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്, ബിനുരാജ് എന്നിവരാണ് മരിച്ചവര്‍. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ കല്ലമ്പലത്തെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണ്. ഞായറാഴ്ച രാത്രിവരെ അജികുമാർ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. പിന്നാലെ അജികുമാര്‍ കൊല്ലപ്പെട്ടു. ഏറെ ആഴത്തിലുള്ള നിരവധി കുത്തുകൾ അജികുമാറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

അജികുമാറിന്‍റെ മരണത്തെക്കുറിച്ച് കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്നേദിവസം വൈകുന്നേരം അജികുമാറിന്‍റെ സുഹൃത്തുകൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചു. കൂട്ടത്തിലുളള ഡ്രൈവർ സജീവാണ് അജികുമാറിന്‍റെ കൊലക്ക് പിന്നിലെന്ന് ചില സുഹൃത്തുകൾ കുറ്റപ്പെടുത്തി. മദ്യപസംഘം പിരിഞ്ഞപ്പോൾ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത് എനിവരുടെ മേൽ പിക് അപ്പ് വാൻ കയറ്റിയിറക്കി. അജിത് തൽക്ഷണം മരിക്കുകയായിരുന്നു.

Read Also : കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സജീവ് പൊലീസിനോട് പറഞ്ഞു. സജീവിൽ നിന്നാണ് അയൽവാസിയായ ബിനുരാജാണ് കൊലപാതകത്തിന്റ പിന്നിലെന്ന് സൂചന ലഭിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ബസിന് മുന്നിൽ ചാടി ബിനുരാജ് മരിച്ചു.

Story Highlights : Police on kallambalam murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here