Advertisement

കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം

February 3, 2022
Google News 1 minute Read

കരിപ്പൂരിൽ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റ് കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.

ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ട് വാഹനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വൻ കടത്ത് സംഘം സംഭവത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസ് അഡീഷനൽ കമ്മീഷണർ എസ് വസന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം.

Story Highlights : raid karipur airport gold seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here