പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് താനും നിക്കും മാതാപിതാക്കളായ വിവരം പ്രിയങ്ക അറിയിച്ചത്.
പ്രസവത്തിലൂടെ അമ്മയാകുന്നതിന് പകരം വാടക ഗര്‍ഭപാത്രത്തിന്റെ സഹായം തേടിയതിനെതിരെയാണ് ചിലര്‍ വിമര്‍ശനവുമായെത്തിയത്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഘട്ടത്തിലേക്ക് കടന്ന താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു. ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശനവുമായെത്തുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്തത്.
താരത്തിന് കുഞ്ഞിനേക്കാള്‍ വലുത് തന്റെ ശരീര സൗന്ദര്യമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. കുട്ടിയുടെ വരവിന് ശേഷം ഇതാദ്യമായാണ് പ്രിയങ്ക ചോപ്ര പോസ്റ്റുമായെത്തുന്നത്.
കാറിന്റെ കണ്ണാടിയിലെ തന്റെതന്നെ പ്രതിഫലനമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ വാടക ഗര്‍ഭധാരണത്തെ ചൂണ്ടി കാണിച്ചു കൊണ്ട് താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുകയായിരുന്നു. അവള്‍ക്ക് കുട്ടിയേക്കാളും ഇഷ്ടം നായയെയാണ്, കാരണം അവള്‍ ഗര്‍ഭം ധരിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ പരിഹാസം. കുട്ടിയെ കാശ് കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു മറ്റൊരാളുടെ വിമര്‍ശനം. മറ്റുള്ളവര്‍ കുട്ടിയ്ക്ക് ജന്മം നല്‍കുമ്പോള്‍ ഇവിടെയാരു അമ്മ നല്ല വെളിച്ചം എവിടെയാണെന്ന് നോക്കുകയാണെന്നും ഒരാള്‍ വിമശിച്ചു.
സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തെ വിമര്‍ശിക്കുമ്പോഴും വലിയൊരു വിഭാഗം ആളുകളും താരത്തിന് പിന്തുണയും ആശംസകളുമായി എത്തുന്നുണ്ട്. നിങ്ങളും നിങ്ങളുടെ കുഞ്ഞ് മാലാഖയും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ചിത്രത്തില്‍ പ്രിയങ്കയുടെ പിന്നിലായി ബേബി കാര്‍ സീറ്റ് കാണുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജീലേ സര എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രിയങ്ക തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ അക്തരം സംവിധാനം ചെയ്യുന്ന സിനിമയാണ് ജീലേ സര. മെട്രിക്സ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here