Advertisement

‘ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു’; കേന്ദ്രത്തിനെതിരെ പ്രിയങ്ക

February 4, 2022
Google News 1 minute Read

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ജനത്തെ ഭീഷണിപ്പെടുത്താനും എതിരാളിയെ സമ്മർദ്ദത്തിലാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പ്രവണത അനുവദിക്കരുതെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ അനധികൃത മണൽ ഖനന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പരാമർശം. “ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഞാൻ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്താനും പ്രതിപക്ഷ നേതാക്കളിൽ സമ്മർദ്ദം ചെലുത്താനും സർക്കാർ അവരെ ഉപയോഗിക്കുന്നു. ഇത് അനുവദിക്കരുത്.” – പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗാസിയാബാദിൽ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. സാഹിബാബാദിലും പ്രിയങ്ക പ്രചാരണം നടത്തി. 30 വർഷത്തിന് ശേഷം ആദ്യമായാണ് ഉത്തർപ്രദേശിലെ എല്ലാ നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. “ഞങ്ങൾ സർവ്വശക്തിയുമുപയോഗിച്ച് പോരാടുകയാണ്. 30 വർഷത്തിനിടെ ആദ്യമായാണ് ഞങ്ങളുടെ പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്”- പ്രിയങ്ക പറഞ്ഞു.

Story Highlights: government misusing probe agencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here