സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും; കൂടുതൽ ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകൾ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ( kerala reopen schools )
അതേസയം, ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കി.
Read Also : സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കുന്നു
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഇക്കുറിയും വീടുകളിൽ മാത്രമേ ഉണ്ടാകൂ. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയത്. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
അതേസമയം 2022 ഫെബ്രുവരി 17 നാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. കുത്തിയോട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടർ പറഞ്ഞു.
പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ഉത്സവ മേഖലയായിട്ടുള്ളഎല്ലാ വാർഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ൽ ലളിതമായാണ് പൊങ്കാല ചടങ്ങുകൾ നടത്തിയത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി ശിശുപാലൻ നായർ കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Story Highlights : kerala reopen schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here