സഹായിയെ വെള്ളത്തില്‍ തള്ളിയിട്ട് സാറ അലി ഖാന്‍!
പ്രാങ്ക് വീഡിയോ വൈറല്‍, പിന്നാലെ വിമര്‍ശനങ്ങളും

പ്രാങ്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്. താരങ്ങള്‍ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ പ്രാങ്ക് ചെയ്യുന്ന വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ബോളിവുഡ് താരം സാറാ അലിഖാന്‍ ഒരു പ്രാങ്ക് വീഡിയോയുടെ പേരില്‍ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ്. നടിയും സെയ്ഫ് അലിഖാന്റെ മകളുമായ സാറ അലിഖാന്‍ പങ്കുവെച്ച പ്രാങ്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. (sara ali khan viral video)
തനിക്കൊപ്പം സ്വിമ്മിംഗ് പൂളില്‍വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത സഹായിയെ നടി വെള്ളത്തിലേയ്ക്ക് തള്ളിയിടുന്ന വീഡിയോയാണ് വൈറലായത്. വെള്ളത്തിലേക്ക് വീണ സ്ത്രീയ്ക്കു പിന്നാലെ സാറായും പൂളിലേക്ക് ചാടുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂടെയുണ്ടായിരുന്നയാളെ പറ്റിക്കാനായാണ് പ്രാങ്ക് വീഡിയോ ചെയ്തതെങ്കിലും താരത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
Read Also :തലസ്ഥാനത്ത് മീൻ കട തുറന്ന് ബിനോയ് കോടിയേരി
പട്ടൗഡി കുടുംബത്തില്‍ ജനിച്ച സാറ അഭിനേതാക്കളായ അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളാണ്. ഫോബ്സ് ഇന്ത്യയുടെ 2019ലെ സെലിബ്രിറ്റി 100 പട്ടികയിലും സാറാ അലി ഖാന്‍ ഇടംപിടിച്ചിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം, 2018ലെ കേദാര്‍നാഥ്, സിംബ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സാറ അലി ഖാന്‍ അഭിനയ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. രണ്ട് ചിത്രങ്ങളും വലിയ കൊമേഴ്‌സ്യല്‍ വിജയമാണ് അവര്‍ക്ക് നല്‍കിയത്. കേദാര്‍നാഥ് എന്ന സിനിമ അവര്‍ക്ക് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു.
Story Highlights : sara ali khan viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here