Advertisement

എസ്.പി – ആര്‍.എല്‍.ഡി സഖ്യത്തിന് 400 സീറ്റ് ലഭിക്കുമെന്ന് അഖിലേഷ് യാദവ്

February 5, 2022
3 minutes Read

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് 403ല്‍ 400 സീറ്റും ലഭിച്ചേക്കുമെന്ന് അഖിലേഷ് യാദവിന്റെ അവകാശവാദം.
രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യു.പി. ബി.ജെ.പിയ്ക്കെതിരായ ശക്തമായ പോരാട്ടമാണ് ഇത്തവണ എസ്.പി നടത്തുന്നതെന്നും ഉറപ്പായും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. (Akhilesh Yadav’s claim)

അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവ് മൂന്ന് തവണ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടുണ്ട്. അഖിലേഷ് യാദവ് 2012ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ലജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി മുഖ്യമന്ത്രി പദത്തിലെത്തിയിരുന്നു.

Read Also : പത്രിക സമര്‍പ്പിക്കാന്‍ സമയം പോയി,<br>ഓടിത്തള്ളി യു.പി കായികമന്ത്രി!

പ്രധാനമന്ത്രിയുടെ സാനിധ്യം, ഒരു ഡസനോളം കേന്ദ്ര മന്ത്രിമാര്‍, തന്ത്രശാലിയായ അമിത് ഷാ, യോഗി ആദിത്യനാഥിന്റെ പ്രചാരണം എന്നിവയെ അതിജീവിച്ചുവേണം ഇത്തവണ അഖിലേഷിന് ലക്ഷ്യത്തിലെത്താന്‍. ബംഗാളില്‍ മമത ബാനര്‍ജി നേടിയ വിജയമാണ് അഖിലേഷിന് പ്രചോദനമാകുന്നത്.

കിഴക്ക്, മധ്യ ഉത്തര്‍പ്രദേശ്, ബുന്ദേല്‍ഖണ്ഡ് എന്നിവിടങ്ങളിലൂടെ എസ്.പി നടത്തിയ വിജയ് യാത്രയുടെ എട്ട് ഘട്ടങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. പരമ്പരാഗത മുസ്ലീം-യാദവ് കൂട്ടുകെട്ടിന് അപ്പുറത്തേക്ക് തന്റെ അടിത്തറ വിശാലമാക്കാനാണ് യാദവ് ഇപ്പോള്‍ ശ്രമിക്കുന്നത്.

യാദവ ഇതര ഒ.ബി.സികളെ ലക്ഷ്യമിട്ടാണ് അഖിലേഷിന്റെ പ്രചാരണം. ഹത്രാസ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സയോ മരണശേഷം മാന്യമായ സംസ്‌കാരമോ പോലും ലഭിച്ചില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ബി.എസ്.പിയുടേയും പങ്കാളിത്തത്തോടെയാണ് 2017ലെയും 2019ലെയും നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നാല്‍ ഇത്തവണ വലിയ പാര്‍ട്ടികളുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2017ല്‍ സംസ്ഥാനത്തെ 403 സീറ്റുകളില്‍ 224 എണ്ണത്തില്‍ മത്സരിച്ചിട്ടും 29 ശതമാനം വോട്ടോടെ 47 സീറ്റില്‍ മാത്രമാണ് എസ്.പിയ്ക്ക് ജയിക്കാനായത്.

2019ല്‍ മായാവതിയുമായുള്ള സഖ്യം മത്സരിച്ച 37 പാര്‍ലമെന്റ് സീറ്റുകളില്‍ 5 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ഇതോടെയാണ് ഇത്തവണ ആര്‍.എല്‍. ഡിയ്ക്കൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ അഖിലേഷ് തീരുമാനിച്ചത്.

Story Highlights: Akhilesh Yadav’s claim: ‘SP-RLD alliance will win 400 seats in Uttar Pradesh polls’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top