Advertisement

സിൽവർലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി പിണറായി വിജയൻ

February 5, 2022
1 minute Read

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അന്തിമ അനുമതി കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ നാടുകളിലെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണ്. സർക്കാരിനെ ജനം അധികാരത്തിൽ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാൽ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തിൽ നടപ്പാക്കിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസന കാര്യത്തിൽ നാട് ഒരുമിച്ചു നിൽക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം മുഖ്യമന്ത്രി വിശദമാക്കി.

Story Highlights: forward-with-silverline-pinarayi-vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top