ഇഷാൻ കിഷനെയും ഷാരൂഖ് ഖാനെയും ഏകദിന ടീമിൽ ഉൾപ്പെടുത്തി

വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും ബാറ്റർ ഷാരൂഖ് ഖാനെയും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ക്യാമ്പിലെ കൊവിഡ് ബാധയെ തുടർന്നാണ് തീരുമാനം. കിഷൻ ടി-20 ടീമിലും ഷാരൂഖ് റിസർവ് നിരയിലുമാണ് ഉണ്ടായിരുന്നത്. (Ishan Kishan Shahrukh Khan)
ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയാസ് അയ്യർ എന്നിവർ കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. റിസർവ് നിരയിലുണ്ടായിരുന്ന നവദീപ് സെയ്നിക്കും കൊവിഡ് പോസിറ്റീവാണ്. ലോകേഷ് രാഹുൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാൽ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പകരം എത്തിയ മായങ്ക് അഗർവാൾ ഇനിയും ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടില്ല. ഓപ്പണർമാരൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇഷാൻ കിഷൻ തനിക്കൊപ്പം ഓപ്പൺ ചെയ്യും എന്ന് നേരത്തെ രോഹിത് ശർമ്മ അറിയിച്ചിരുന്നു.
Read Also : വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം നാളെ മുതൽ; ഇനി ഹിറ്റ്മാൻ യുഗം
വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനം നാളെ മുതലാണ് ആരംഭിക്കുക. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിനു ശേഷം രോഹിത് ശർമ്മ ക്യാപ്റ്റനാവുന്ന ആദ്യ പരമ്പരയാണിത്. രോഹിതിനു കീഴിൽ കോലി കളിക്കുന്നതും ഇത് ആദ്യമാണ്. ക്യാമ്പിലെ കൊവിഡ് ബാധയ്ക്കിടയിലും മികച്ച രീതിയിൽ പരമ്പര ആരംഭിക്കാനാവും ഇന്ത്യ ഇറങ്ങുക. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന രണ്ട് ലോകകപ്പുകപ്പുകളിലേക്കുള്ള ടീം രൂപപ്പെടുത്തുക എന്നതാണ് രോഹിതിൻ്റെ പ്രഥമ ചുമതല.
6, 9, 11 തീയതികളിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങളും 16, 18, 20 തീയതികളിൽ ഈഡൻ ഗാർഡൻസിൽ ടി-20 മത്സരങ്ങളും നടക്കും.
Story Highlights: Ishan Kishan Shahrukh Khan india team west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here