ന്യൂയോർക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു

ന്യൂയോർക്കിലെ മാൻഹട്ടന് സമീപമുള്ള യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പൂർണ്ണകായ വെങ്കല പ്രതിമ തകർത്തു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ശക്തമായി അപലപിച്ചു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ ഞെട്ടലും നിരാശയും ഉളവാക്കുന്ന സംഭവമാണിതെന്നും നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും കോൺസുലേറ്റ് ജനറൽ പ്രതികരിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ചില അജ്ഞാതർ പ്രതിമ വികൃതമാക്കിയതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും കോൺസുലേറ്റ് ജനറൽ പറയുന്നു.
കഴിഞ്ഞ മാസം, യു.എസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു പാർക്കിലെ ഗാന്ധിയുടെ മറ്റൊരു പ്രതിമ അജ്ഞാതരായ അക്രമികൾ സമാനമായി തകർത്തിരുന്നു. 8 അടി ഉയരമുള്ള പ്രതിമ ഗാന്ധി മെമ്മോറിയൽ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് സംഭാവന ചെയ്തത്. ഗാന്ധിയുടെ 117-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രതിമ സമർപ്പിക്കപ്പെട്ടത്. അമേരിക്കൻ പൗരാവകാശ നേതാവ് ബയാർഡ് റസ്റ്റിൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയിരുന്നു.
Story Highlights: gandhi-statue-vandalised-in-new-york
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here