പറവൂരിലെ മത്സ്യതൊഴിലാളിയുടെ ആത്മഹത്യ; കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം

- കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം ട്വന്റി ഫോറിനോട്
പറവൂരിലെ മത്സ്യതൊഴിലാളിയുടെ ആത്മഹത്യയിൽ നിയമനടപടിക്കൊരുങ്ങി കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ സജീവിന്റെ കുടുംബം രംഗത്ത്. കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് കുടുംബം. കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം.
പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവൻ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
Read Also : പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ; പുതിയ പതിപ്പിലെ മാറ്റങ്ങൾ…
ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിച്ചത്. റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാൻ സജീവന് നിർദേശം നൽകി കത്തയച്ചു. എന്നാൽ ഇതിനോട് സജീവൻ പ്രതികരിച്ചില്ല.
പിന്നീട് ഹൈക്കോടതി ഉത്തരവിൻറെയും സർക്കുലറിൻറെയും അടിസ്ഥാനത്തിൽ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവൻ അപേക്ഷിച്ചിരുന്നില്ല.ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം അപേക്ഷകളാണ് തീർപ്പാക്കാനായി ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ അവശേഷിക്കുന്നത്.
ഇവ മുൻഗണനാക്രമത്തിൽ പ്രത്യേക അദാലത്തിലൂടെ തീർപ്പാക്കി വരികയാണ്. സജീവൻറെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി ഇതേ വിഷയത്തിൽ സജീവൻ സമർപ്പിച്ചിരുന്നു.
ആദ്യത്തെ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികൾ ആരംഭിച്ചിരുന്നില്ലെന്നും സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു.
മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുകളുടെ ആരോപണം.
Story Highlights: sub-collector-report-on-suicide-of-fisherman-sajeevan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here