വീണ്ടും ആ പെണ്‍കുട്ടിയുടെ കൈ പിടിച്ച് ഹൃത്വിക് റോഷന്‍

വിവാഹമോചന വാര്‍ത്തകള്‍ക്ക് ശേഷം ഹൃത്വിക് റോഷന്റെ പേര് വീണ്ടും വാര്‍ത്താ കോളങ്ങളില്‍ നിറയുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൃത്വിക് റോഷന്‍ ഒരു അജ്ഞാത പെണ്‍കുട്ടിയുടെ കൈപിടിച്ച് വരുന്നതിന്റെ വീഡിയോ പാപ്പരാസികള്‍ പുറത്ത് വിട്ടത്. അന്ന് മുതല്‍ ആരായിരുന്നു ആ പെണ്‍കുട്ടി എന്ന് തിരയുകയായിരുന്നു ആരാധകര്‍.
Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…
ഇപ്പോഴിതാ ആ പെണ്‍കുട്ടിയുടെ കൂടെ തന്നെ താരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഹൃത്വിക് റോഷന്റെ കാമുകി എന്ന് കരുതപ്പെടുന്ന ആ പെണ്‍കുട്ടി നടി സബ ആസാദ് ആണ്. കാഷ്വല്‍ ലുക്കിലായിരുന്നു ഇരുവരും പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ വീഡിയോ പുറത്തുവന്നതോടെ സബയുമായി ഹൃത്വിക് ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റെസ്‌റ്റോറന്റിനു പുറത്തേക്കു വരുന്ന ഹൃത്വിക് ഫൊട്ടോഗ്രാഫര്‍മാരെ ശ്രദ്ധിക്കാതെ സബയുടെ കൈപിടിച്ച് കാറിനടുത്തേക്ക് പോകുകയായിരുന്നു.
Read Also : നെഹ്‌റുവിന്റെ കണ്ണുകളെ ഈറനണിയിച്ച പാട്ട്…
സബയെ ആദ്യം കാറില്‍ കയറ്റിയശേഷം പിന്നാലെ ഹൃത്വിക്കും കയറുകയായിരുന്നു. റെസ്റ്റോറന്റില്‍നിന്നും ഇറങ്ങി കാറില്‍ കയറുന്നതുവരെ സബയുടെ കൈ ഹൃത്വിക് വിട്ടിരുന്നില്ല. സുശാന്ത് സിങ് നായകനായ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ല്‍ പുറത്തിറങ്ങിയ ദില്‍ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. സോണിലൈവില്‍ സ്ട്രീമിങ് ചെയ്യുന്ന ‘റോക്കറ്റ് ബോയ്സ്’ എന്ന വെബ് സീരീസിലാണ് സബ ഇപ്പോള്‍ അഭിനയിക്കുന്നത്.
Story Highlights: Hrithik Roshan & rumoured GF Saba Azad spotted walking hand-in-hand post their dinner date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here