Advertisement

നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…

January 6, 2022
1 minute Read

പനിക്കാലമാണിത്. വിട്ടുമാറാതെ, ഒന്നിനൊന്നായി രോഗങ്ങളാണ് ചുറ്റും. രോഗപകർച്ചയിൽ ജാഗ്രതരായിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മാറിവരുന്ന കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പനിയ്ക്ക് ഒരുപരിധി വരെ കാരണമാണ്. കൊവിഡിനൊപ്പം ഈ സമയത്ത് ഉണ്ടാകുന്ന രോഗങ്ങളെയും ഗൗരവമായി തന്നെ കാണണം. ഒന്നും നിസ്സാരമായി തള്ളി കളയരുത്. നമ്മുടെ നാട്ടിൽ കാലം തെറ്റിയാണ് വേനൽ മഴക്കാലംഎത്തിയത്. മഞ്ഞുകാലവും തുടങ്ങുന്നതെയുള്ളൂ. ഈ സമയങ്ങളിൽ ചുമ, പനി, ജലദോഷം ഇവയ്ക്കൊക്കെ സാധ്യത ഉണ്ട്. എന്തായിരിക്കാം ഈ സമയത്തെ രോഗപകർച്ചയ്ക്ക് കാരണം.

രോഗാണു പ്രസരണമാണ് പനിയുടെ പ്രധാന കാരണം. പല കാരണങ്ങളാൽ പനി സംഭവിക്കാം. ബാക്ടീരിയ, വൈറസ്, മലേറിയ, ഫൈലേറിയ തുടങ്ങിയവയും പിന്നെ ശരീരത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ പഴുപ്പും പനിയ്ക്ക് കാരണമായേക്കാം. ഇതിന് പ്രധാനമായും നമുക്ക് ചെയ്യാനുള്ളത് രോഗാണു പ്രസരണം തടയുക എന്നതാണ്. ഇനി ഇങ്ങനെ മാത്രമല്ല, രോഗാണു പ്രസരണമില്ലാത്ത കൊളാജിൻ (സന്ധിരോഗം) രോഗങ്ങളിലും മുറിവും ചതവും ഉണ്ടായാലും പനി ഉണ്ടാകാം. ക്ഷയരോഗത്തിലും പനി പിടിപെടാറുണ്ട്.

Read Also : കൂടെകൂട്ടാം ഈ സൂപ്പർഫുഡ്‌സ്; സൂര്യതാപം തടയാൻ കഴിക്കേണ്ടത്…

ശരീരത്തിൽ തൊണ്ണൂറ്റി ഒൻപതു ഡിഗ്രി ഫാരൻഹീറ്റിനു മേലെ ചൂടുണ്ടെങ്കിലാണ് പനിയായി കണക്കാക്കുന്നത്. മരുന്നോ കുതിവെയ്പോ കൊടുക്കുമ്പോൾ താപനില കുറഞ്ഞ് ശരീരം പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകുന്നു. താപനില കുറയ്ക്കാൻ ശരീരം വിയർക്കുക എന്ന മാർഗമാണ് മുന്നിലുള്ളത്. ഇതിനായി ചർമത്തിലെ രക്തനാഡികൾ വികസിക്കും.വിയർപ്പു വലിഞ്ഞു പോകുമ്പോൾ ദേഹം തണുത്ത് പനി വിട്ടുമാറും.

പൊതുവെ മഴക്കാലം പനിക്കാലം എന്നാണ് പറയുന്നത്. ഈ സമയത്ത് പനിയും പകർച്ചവ്യാധിയും സർവ സാധാരണമാണ്. ആ സമയത്ത് പനി പിടിക്കാതിരിക്കാൻ കഴുത്തും തൊണ്ടയും തണുപ്പടിക്കാതെ സൂക്ഷിക്കണം. ഇനി വിട്ടുമാറാത്ത പനിയാണെങ്കിൽ പരിശോധനയും നടത്തണം. സാധാരണ പനി മാത്രമല്ല. ഡെങ്കിപ്പനി, എലിപ്പനി മുതലായവയും നമുക്ക് ചുറ്റുമുണ്ട്. ഒരു പനിയും നിസാരമായി തള്ളിക്കളയരുത്. ഡോക്ടരുടെ ഉപദേശ പ്രകാരമായിരിക്കണം ചികിത്സ സ്വീകരിക്കേണ്ടത്.

Story Highlights : Not ignore fatigue and mild fever

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top