Advertisement

രാജ്യത്ത് 1.07 ലക്ഷം പേർക്ക് കൊവിഡ്; 865 മരണം

February 6, 2022
1 minute Read

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 865 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,21,88,138 ആയി ഉയർന്നു. 5,01,979 ആണ് രാജ്യത്തെ അകെ മരണം.

സജീവ കേസുകളുടെ എണ്ണം 12,25,011 ആയി ഉയർന്നു. ഇത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ 2.90 ശതമാനമാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായി കുറഞ്ഞപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.20 ശതമാനമായും കുറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,13,246 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,04,61,148 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 95.91 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,513 ടെസ്റ്റുകൾ നടത്തിയതിലൂടെ രാജ്യത്തുടനീളമുള്ള ടെസ്റ്റിംഗ് ശേഷി വിപുലീകരിക്കുന്നത് തുടരുകയാണ്. ഇന്ത്യ ഇതുവരെ 74,01,87,141 ക്യുമുലേറ്റീവ് ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 ലക്ഷത്തിലധികം (45,10,770) വാക്‌സിൻ ഡോസുകൾ നൽകിയതോടെ, ഇന്ന് രാവിലെ 7 മണിവരെയുള്ള താൽക്കാലിക റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ വാക്‌സിനേഷൻ കവറേജ് 169.46 കോടി (1,69,46,26,697) കവിഞ്ഞു.

Story Highlights: national-covid-cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top