Advertisement

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

February 6, 2022
Google News 2 minutes Read
punjab congress

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി ഇന്ന് പ്രഖ്യാപിക്കും. ലുധിയാനയിലെ ഹര്‍ഷീല റിസോര്‍ട്ടില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയിലാണ് രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ശക്തി ആപ്പ് വഴി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നടത്തിയ സര്‍വേയില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നിക്കാണ് മുന്‍തൂക്കം.

മുതിര്‍ന്ന നേതാക്കളിലെ ഭൂരിഭാഗവും ചന്നിയെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കുന്നത്. ലുധിയാനയിലെ വേദിയില്‍ രാഹുലിനോപ്പം താന്‍ ഉണ്ടാകുമെന്ന് ചന്നി വ്യക്തമാക്കിയിട്ടുണ്ട്. ഇടഞ്ഞു നിന്ന പി സി സി അധ്യക്ഷന്‍ നവ് ജോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

അതേസമയം താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ മനീഷ് തിവാരി രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നിന്നും ഇത്തവണയും വിട്ടു നില്‍ക്കും. പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലാണ് അത്ഭുതമെന്നും ഈ നീക്കം താന്‍ പ്രതീക്ഷിച്ചിരുന്നെന്നുമായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. ഇതിനുള്ള കാരണങ്ങള്‍ രഹസ്യമൊന്നുമല്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിനുനേരെ മനീഷ് തിവാരിയുടെ ഒളിയമ്പ്. പാര്‍ട്ടി നേതൃത്വത്തില്‍ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് മനീഷ് തിവാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

Read Also : പഞ്ചാങ്കം 2022; യുപിയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

അതിനിടെ ചന്നിയും സിദ്ദുവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരല്ലെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് പുരി പ്രതികരിച്ചു.

Story Highlights: punjab congress, rahul gandhi, charanjit singh channi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here