Advertisement

പഞ്ചാങ്കം 2022; യുപിയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

February 6, 2022
Google News 1 minute Read
uttarpradesh polls 2022

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആകും പ്രകടന പത്രിക പുറത്തിറക്കുക.
ദേശീയത, സദ്ഭരണം, കാശി, മഥുര വികസനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയാകും ബിജെപിയുടെത്.

ഉത്തര്‍പ്രദേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, അനുരാഗ് താക്കൂര്‍, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ നടപ്പാക്കല്‍ അടക്കമുള്ളവയും പ്രകടനപത്രികയില്‍ ഇടം പിടിക്കുമെന്നാണ് സൂചന.

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 4 വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

സമാജ്‌വാദിയെ പ്രതിരോധിക്കാന്‍ ബിജെപി പ്രകടനപത്രികയില്‍ സൗജന്യ വൈദ്യുതിയെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയേക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത എസ്പി മേധാവി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എഎപി സര്‍ക്കാരിന്റെ വൈദ്യുതി നയം പാര്‍ട്ടിക്ക് ഏറെ അനുകൂലമായത് ബിജെപിയും മാതൃകയാക്കും. അതേസമയം കഴിഞ്ഞ വര്‍ഷം പശ്ചിമബംഗാളില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന ബിജെപി പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങുകയാണുണ്ടായത്.

Story Highlights: uttarpradesh polls 2022, bjp up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here