Advertisement

‘എക്കാലത്തെയും മഹത്തായ പ്രതിഭ’; ലതാ മങ്കേഷ്‌കറുടെ വിയോ​ഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഗായകൻ ശ്രീനിവാസ്

February 6, 2022
1 minute Read

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോ​ഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഗായകൻ ശ്രീനിവാസ്. എക്കാലത്തെയും മഹത്തായ സംഗീതത്തിന് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. എക്കാലത്തെയും മഹത്തായ പ്രതിഭ. ലതാജിയുടെ പാട്ടു കേൾക്കുമ്പോൾ മറ്റൊന്നു ഇല്ല ലതാജി മാത്രം. അതാണ് അവരുടെ പ്രത്യേക. ഇപ്പോഴും ലതാജിയുടെ ഒരോ പാട്ടുകൾ കേൾക്കുമ്പോഴും ആ അതുല്യ ഗായികയ്ക്ക് വേണ്ടിയാണ് ഓരോ പാട്ടുകളും കംപോസ് ചെയ്തിരിക്കുന്നതെന്ന് തോന്നിപ്പോകുമെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

ഇതിഹാസങ്ങളില്‍ ഇതിഹാസമെന്നാണ് ലതാജീ. ഇന്നും അത്ഭുതത്തോടുകൂടി കേള്‍ക്കുന്ന ഗാനങ്ങളാണ് ലതാജിയുടേത്. ഇന്ത്യന്‍ സംഗീതത്തില്‍ ലതാ മങ്കേഷ്‌കര്‍ ഇല്ലാതെ സംഗീതമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു

Read Also : ലതാ മങ്കേഷ്കർ എല്ലാവർക്കും പ്രചോദനം: സ്റ്റീഫൻ ദേവസ്സി

ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേർ ലതാജിക്ക് ആദരാഞ്ജലിയർപ്പിച്ചു. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും.

Story Highlights: Singer Srinivas about Lata Mangeshkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top