Advertisement

റോഷ്‌നി ഇപ്പോൾ വൈറലാണ്; ശാസ്ത്രീയമായ പാമ്പുപിടിത്തത്തിലൂടെ ശ്രദ്ധേയമായി റോഷ്‌നി…

February 7, 2022
Google News 2 minutes Read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് പാമ്പുപിടുത്തതിലൂടെ ശ്രദ്ധേയയായി മാറിയ റോഷ്‌നി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ റാപിഡ് റെസ്പോൺസ് ടീം അംഗമായ റോഷ്‌നി. ശാസ്ത്രീയ അശാസ്ത്രീയ പാമ്പുപിടുത്ത രീതിയെ കുറിച്ച് ശക്തമായ ചർച്ച നടക്കുന്ന വേളയിലാണ് ശാസ്ത്രീയമായി പാമ്പിനെ നേരിടുന്ന റോഷ്‌നിയുടെ വീഡിയോ വൈറൽ ആകുന്നത്. സാധാരണ പാമ്പിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വീഡിയോയിൽ പകർത്താൻ അനുവദിക്കാറില്ല. എങ്കിലും പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ ആളുകൾക്ക് കൗതുകമാണ്. അതുകൊണ്ട് തന്നെ ആളുകൾ തടിച്ച് കൂടുകയും മൊബൈൽ ഫോണിലും മറ്റും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. അങ്ങനെ റോഷ്‌നി അറിയാതെ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതോടെയാണ് മൂർഖനെ പിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കാട്ടാക്കടയിൽ ഒരു വീട്ടിലായിരുന്നു സംഭവം. അവിടെ മൂർഖനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രോഷ്നിയും സംഘവും അവിടെയെത്തിയത്. തുടർന്ന് പാമ്പുപിടുത്തതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൊണ്ട് മൂർഖനെ ചാക്കിലാക്കി പിടികൂടുകയായിരുന്നു. 2017 ൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച റോഷ്‌നി 2019 ലാണ് പാമ്പ് പിടുത്തത്തിലേക്ക് കടക്കുന്നത്. അതിനുശേഷം പെരുമ്പാമ്പ്, അണലി എന്നിവയുൾപ്പെടെയുള്ള നിരവധി പാമ്പുകൾ റോഷ്‌നി പിടിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതി തന്നെയാണ് നമ്മുടെ സുരക്ഷയ്ക്കും ചുറ്റും കൂടി നിൽക്കുന്നവരുടെ സുരക്ഷയ്ക്കും നല്ലതെന്നും റോഷ്‌നി പറയുന്നു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില വനിതകളിൽ ഒരാളാണ് റോഷ്‌നി. 2017 ലെ ആദ്യത്തെ വനിത ബാച്ചിലായിരുന്നു റോഷ്‌നി. ഈ മേഖലയോടുള്ള താത്പര്യം കൊണ്ടുതന്നെയാണ് ഇതിലേക്ക് ഇറങ്ങിയത് എന്നും റോഷ്‌നി പറഞ്ഞു. എല്ലാവരും നല്ല സപ്പോർട് ആണെന്നും ശ്രദ്ധിക്കണമെന്നും പറയാറുണ്ടെന്നും എന്നാൽ അമ്മയ്ക്ക് താൻ ഈ മേഖലയിൽ നിൽക്കുന്നതിൽ താത്പര്യം ഇല്ല എന്നും അമ്മ വഴക്ക് പറയാറുണ്ട് എന്നും റോഷ്‌നി പറയുന്നു. വേറെ ഒന്നും കൊണ്ടുള്ള അമ്മയ്ക്ക് ഭയമാണ് എന്നും റോഷ്‌നി കൂട്ടിച്ചേർത്തു.

വീടുകളിൽ പാമ്പ് വന്നാൽ എങ്ങനെ റെസ്ക്യൂ ടീമുമായി ബന്ധപ്പെടുന്നത്?

ഡിപ്പാർട്മെന്റിലെ സർപ അതായത് സ്‌നൈക് അവർനെസ്സ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് വഴി ആളുകൾക്ക് റെസ്ക്യൂ ടീമുമായി ബന്ധപ്പെടാം. മറ്റു ആപ്പുകളെ പോലെ തന്നെ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് സർപ. ഈ ആപ്പ് കൊണ്ടുള്ള ഗുണമെന്താണെന്ന് വെച്ചാൽ വീടുകളിലോ മറ്റോ പാമ്പിനെ കണ്ടാൽ അതിന്റെ ഒരു ഫോട്ടോ എടുത്ത് ആപ്പിലിട്ടാൽ അതിൽ നിന്ന് നമുക്ക് പാമ്പിനെ കുറിച്ചറിയാൻ സാധിക്കും. ഏകദേശം കേരളത്തിൽ കാണപ്പെടുന്ന എല്ലാ പാമ്പുകളെ കുറിച്ചും അതിന്റെ ഫോട്ടോയടക്കം ഇതിൽ നിന്നറിയാം. ഒരു പരിചയമില്ലാത്ത ആളാണെങ്കിൽ പോലും ഇതിലൂടെ വിഷമുള്ള പാമ്പാണോ അല്ലെ എന്നും തിരിച്ചറിയാൻ സാധിക്കും. അതിലൂടെ തന്നെ ഒരു സാധാരണക്കാരന്റെ പകുതി ഭയം കുറയാനുള്ള സാധ്യത കൂടുതലാണ്.

Read Also : അങ്ങ് റഷ്യയിൽ മാത്രമല്ല, ഇവിടെ കേരളത്തിലുമുണ്ട് റഷ്യൻ സാമോയിഡുകൾ; കൗതുകമായി ഈ ഓമനകൾ…

കൂടാതെ നമ്മുടെ കേരളത്തിലുള്ള എല്ലാ റെസ്ക്യൂ മെമ്പേഴ്സിന്റെ ലിസ്റ്റും നമ്പറും ഇതിനകത്തുണ്ട്. നോക്കുന്ന ആളിന്റെ സ്ഥലത്ത് നിന്ന് എത്ര അകലെയാണ് ഇവരെന്നും അറിയാൻ സാധിക്കും. ഇത് നോക്കി ഏറ്റവും അടുത്തുള്ള ആളെ കണ്ടുപിടിക്കാൻ ഈ ആപ്പിലൂടെ സാധിക്കും.

Story Highlights: Beat forest officer roshni catches snakes scientifically

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here