Advertisement

കൊല്ലം അഞ്ചലിലെ മൃഗവേട്ട: 24 വാര്‍ത്തയില്‍ നടപടി; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

November 6, 2024
Google News 3 minutes Read
DFO action against beat forest officers in bison killing

കൊല്ലം അഞ്ചലിലെ മൃഗവേട്ടയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മൃഗവേട്ട നടന്നിട്ടും നടപടി എടുക്കാത്തതിലാണ് നടപടി. പുനലൂര്‍ ഡിഎഫ്ഒയുടെ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അഞ്ചല്‍, കളംകുന്ന് ഫോറസ്റ്റ് സെക്ഷനിലെ 4 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം. എന്നാല്‍ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി ആരോപണ വിധേയരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപവും ശക്തമാണ്. (DFO action against beat forest officers in bison killing)

കൊല്ലം അഞ്ചലിലെ കാട്ടുപോത്ത് വേട്ടയില്‍ വിജിലന്‍സ്, ഇന്റലിജന്‍സ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തുള്ള അന്വേഷണമാണ് നടത്തിയത്. മൃഗവേട്ട നടന്ന കളംകുന്ന് സെക്ഷനിലെയും അഞ്ചല്‍ ഫോറസ്റ്റ് റേഞ്ചിലെയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതോടെയാണ് ഉന്നതസംഘം നേരിട്ട് പരിശോധന നടത്തിയത്.

Read Also: മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം, ട്രോളി ബാഗില്‍ പണം മാറ്റാന്‍ ഇത് 1980കളല്ലല്ലോ; ഷാഫി പറമ്പില്‍

ആദ്യം അവശിഷ്ടം കണ്ട ഓയില്‍പാം എസ്റ്റേറ്റിന്റെ സമീപത്ത് നിന്നു തന്നെ കാട്ടുപോത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പട്ടിക ഇന്നോടകം തയ്യാറാക്കിയിട്ടുണ്ട്. സ്ഥിരം കശാപ്പു നടത്തി ഇറച്ചി വില്‍പ്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും നിരീക്ഷണത്തില്‍ ആണ്. അതേസമയം, കേസ് എടുക്കാന്‍ താമസിച്ചത് തുടരന്വേഷണത്തിനും ഇറച്ചി കണ്ടെടുക്കുന്നതിനും തടസമായി.

Story Highlights : DFO action against beat forest officers in bison killing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here