വനത്തില്‍ മാലിന്യം തള്ളിയെന്ന പരാതിയില്‍ ഭിന്നശേഷി കുടുംബത്തിനെതിരെ കള്ളക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പ്ലാസ്റ്റിക് മാലിന്യം വനത്തില്‍ തള്ളിയെന്ന പരാതിയില്‍ ഭിന്നശേഷി കുടുംബത്തിന് എതിരെ കള്ളകേസെടുത്ത സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലോട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍എസ് ആര്‍. ഷാനവാസിനാണ് സസ്‌പെന്‍ഷന്‍. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതല്‍ പ്രതികള്‍ക്ക് കൈമാറിയതിനാണ് നടപടി. (False case filed against differently-abled family for dumping waste in forest)
ഉദ്യോഗസ്ഥന്റെ ഭാഗത്ത് ഗുരുതരമായ അച്ചടക്ക ലഘനവും കൃത്യവിലോപവും നടന്നു എന്ന് തിരുവനന്തപുരം ഡിഎഫ്ഒ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരായ പരാതിയില്‍ താഴെത്തട്ടിലുള്ള സഹപ്രവര്‍ത്തകനെ ബലിയാടാക്കി എന്നാണ് ആക്ഷേപം. സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ തടിയൂരും എന്നും തനിക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്നും നടപടി നേരിട്ട ഷാനവാസ് പറയുന്ന ശബ്ദ സന്ദേശം 24 നേരത്തെ പുറത്തുവിട്ടിരുന്നു.
പാലോട് വനത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളാനെത്തിയെന്ന് പറഞ്ഞായിരുന്നു ഭിന്നശേഷി കുടുംബത്തിനെതിരെ വനംവകുപ്പ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസെടുത്ത അതേ ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയിലെടുത്ത വാഹനം പന്നി ഫാം ഉടമകളുടെ അടുത്തെത്തിക്കുകയും പിടികൂടിയ മാലിന്യം അവര്‍ക്ക് കൈമാറുകയും ചെയ്തത് വലിയ കൃത്യവിലോപമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Story Highlights : False case filed against differently-abled family for dumping waste in forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here