Advertisement

ലോകായുക്ത ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ; സിപിഐ അസിസ്റ്റന്റ് സെക്രട്ടറി

February 7, 2022
2 minutes Read

നിക്ഷിപ്ത താത്പര്യക്കാരാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരാണ്. ഓർഡിനൻസ് വിഷയത്തിൽ ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഭേദഗതി ആവശ്യമെങ്കിൽ തന്നെ അടിയന്തര ഓർഡിനൻസ് കൊണ്ടുവരേണ്ട സാഹചര്യമില്ല. ഈ മാസം ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ഭേതഗതിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഭേദഗതി ആവശ്യമെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ശ്രഷ്ഠമായ ലോകായുക്ത നിയമമാണ് കേരളത്തിലേതെന്ന് കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

അതേസമയം ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ചു. ഇതിനിടെ ലോകായുക്ത ഓർഡിനസിനെതിരെ എൽ ഡി എഫ് രംഗത്തുവന്നു. എൽ ഡി എഫിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം സർക്കാരിന് നിർണായകമാണ്. ഓർഡിനൻസിന് അംഗീകാരം ലഭിച്ചാൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു.

Read Also : ലോകായുക്ത ഓർഡിനൻസ് ; നിർണായക തീരുമാനം ഇന്ന്, മുഖ്യമന്ത്രി ഗവർണറെ കണ്ടു

ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യന്ത്രി ഗവർണറോട് വിശദികരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു.

Story Highlights: CPI Assistant Secretary K Prakash Babu on Lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top