Advertisement

അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു

February 7, 2022
Google News 1 minute Read
elephant attack

തൃശൂര്‍ അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി ആഗ്ന ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ് നിഖില്‍, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാന ആക്രമണമുണ്ടാകുന്നത്. പിതാവ് നിഖിലിനൊപ്പം ബന്ധുവിന്റെ സഞ്ചയനത്തിന് എത്തിയതായിരുന്നു ആഗ്ന. കണ്ണന്‍കുഴി പാലത്തിന് സമീപം വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ ചവിട്ടേറ്റ ആഗ്നിയെ ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്. മാള കുട്ടഞ്ചിറ സ്വദേശിയാണ് നിഖില്‍.

Story Highlights: elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here