Advertisement

കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു, ലോകായുക്ത ഓർഡിനൻസ് അധികാര ദുർവിനിയോഗം: രമേശ് ചെന്നിത്തല

February 7, 2022
1 minute Read

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അധികാര ദുർവിനിയോഗമെന്ന് രമേശ് ചെന്നിത്തല. കേരളം കണ്ട ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. അഴിമതിക്കെതിരായ അവസാന വാതിലും കെട്ടിയടയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ​ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.

ലോകായുക്ത ഓർഡിനൻസിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു വരുത്തി. സർക്കാരും ഗവർണറും തമ്മിൽ നടന്നത് കൊടുക്കൽ വാങ്ങൽ. ഗവർണർ സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ചു. പ്രതിപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.

Read Also : എന്താണ് ലോകായുക്ത നിയമഭ ഭേദഗതി? എന്തിനു വേണ്ടി; ഭേദഗതിയെക്കുറിച്ചറിയാം

ഇതിനിടെ ലോകായുക്ത ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി ഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് ബോധ്യപ്പെട്ടുകാണുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സി പി ഐക്കും ബോധ്യപ്പെടണം. വിഷയം കാബിനറ്റിൽ ചർച്ച ചെയ്യണം. അഭിപ്രായം അവിടെ വ്യക്തമാക്കുമെന്ന് കാനം പറഞ്ഞു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

Story Highlights: Ramesh chennithala on lokayukta ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top