Advertisement

സില്‍വര്‍ ലൈന്‍; പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

February 7, 2022
Google News 1 minute Read
Silver Line

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി അനുമതി വേണ്ട പദ്ധതികളില്‍ റെയില്‍ പദ്ധതി ഉള്‍പ്പെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം ഇതുവരെ അനുമതി തേടിയിട്ടില്ല. ദ്രുതപരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടാണ് കെആര്‍ഡിസിയില്‍ ഡിപിആര്‍ സമര്‍പ്പിച്ചത്. പദ്ധതിയെ കുറിച്ച് പരാതി ലഭിച്ചിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭയില്‍ എംപിമാരായ കെ മുരളീധരന്‍, എന്‍. കെ പ്രേമചന്ദ്രന്‍ എന്നിവരുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് എവിടെയും നടക്കുന്ന സ്വകാര്യ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി ആവശ്യമുണ്ട്. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനമനുസരിച്ചാണ് ഈ നിബന്ധന കൊണ്ടുവന്നത്. എന്നാല്‍ മെട്രോ ഉള്‍പ്പെടെയുള്ള ചില പദ്ധതികളെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിക്കെതിരായി ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവയ്ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വേ നിയമപ്രകാരമാണോ എന്നതില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുള്ളതിനാല്‍ ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

Read Also : പറവൂരില്‍ ആത്മഹത്യ ചെയ്ത സജീവന്റെ ഭൂമി ഒടുവില്‍ തരംമാറ്റി നല്‍കി

ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍, ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ ഇപ്പോഴും കോടതിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. നിയമപരമല്ലാത്ത സര്‍വേ നിര്‍ത്തി വയ്ക്കാനായിരുന്നു കോടതി നിര്‍ദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി, പദ്ധതി നിയമപരമാണെങ്കില്‍ ആരും എതിരാകില്ലെന്നും വിശദീകരിച്ചു.

Story Highlights: Silver Line

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here