ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked )
അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്.
Read Also : കേരളത്തിൽ കപ്പിൾ സ്വാപ്പിംഗ് സംഘങ്ങൾ വ്യാപകം; ഓരോ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും 500 മുതൽ 1500 വരെ അംഗങ്ങൾ
പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് യൂ ഫോളോവ്ഡ് മേ ബി ബ്രോക്കൺ ഓർ ദി പേജ് മേ ഹാവ് ബീൻ റിമൂവ്ഡ്’ എന്നാണ്. കമ്പനിയുടെ പോളിസികൾ, നിയമങ്ങൾ എന്നിവ ലംഘിക്കുമ്പോഴാണ് സാധാരണ പേജുകൾ നീക്കം ചെയ്യുന്നത്.
Story Highlights: chinar corps fb instagram blocked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here