കേരളത്തിൽ കപ്പിൾ സ്വാപ്പിംഗ് സംഘങ്ങൾ വ്യാപകം; ഓരോ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും 500 മുതൽ 1500 വരെ അംഗങ്ങൾ

കേരളത്തിൽ കപ്പിൾ സ്വാപ്പിംഗ് സംഘങ്ങൾ വ്യാപകമെന്ന് വിവരം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ എന്ന് പൊലിസ് കണ്ടെത്തൽ. പങ്കാളികളെ കൈമാറുന്ന രീതികൾ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകളിൽ വിവരിച്ചിട്ടുണ്ട്. ഓരോ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും 500 മുതൽ 1500 വരെ അംഗങ്ങളാണ് ഉള്ളതെന്നും വിവരം ലഭിച്ചു.
സംസ്ഥാന വ്യാപകമായി കപ്പിൾസ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇനിയും മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത് പരാതിക്കാരിയുടെ ഭർത്താവ് ഉൾപ്പെടെ ആറുപേരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
കോട്ടയത്തിന് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കാളികളെ പങ്കുവയ്ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പണത്തിന് വേണ്ടി സഹോദരിയെ ഉപദ്രവിച്ചു, കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണത്തിനുവേണ്ടി സഹോദരിയെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും അമ്മ വിചാരിച്ചാല്‍ പണം കൂടുതല്‍ ലഭിക്കുമെന്ന് കുട്ടികളോട് പറഞ്ഞതായും സഹോദരന്‍ പ്രതികരിച്ചു.
നേരത്തെ ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞിരുന്നു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടു. അപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. ഭർത്താവ് പണത്തിന് വേണ്ടി തന്നെ ഉപയോഗിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
Story Highlights : couple-swapping-in-kerala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here