Advertisement

‘മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, പോയി കണ്ണാടിയിൽ നോക്കിയാൽ മതി; ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മന്ത്രിസഭയിലുണ്ട്’ ;വി ഡി സതീശൻ

4 hours ago
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട 2 പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

പരാതി കൊടുത്ത മുതിർന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈൻ ചെയ്തു. എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എൻ്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്.

രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല, എന്നിട്ടും ധാർമികതയുടെ പേരിൽ ഞങ്ങൾ രാഹുലിനെതിരെ നടപടി എടുത്തു. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളിൽ മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഒരു മാനനഷ്ട കേസ് കൊടുത്തോ. ഒരു പാർട്ടി നടപടി ഉണ്ടായോ. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ടു വർഷമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ട്.

ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. പാർട്ടി സെക്രട്ടറിയുടെ മകനെതിരായുളള ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞോ ?. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

സി.കൃഷ്ണകുമാറിനെതിരായ പരാതിയിൽ സ്ത്രീയുടെ ഐഡിന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലാണ് വിശദീകരണം നൽകിയത്. അത് ശരിയാണോ ?. എല്ലാം ബി.ജെ.പി വിശദീകരിക്കട്ടെ . രാഹുൽ വിഷയത്തിൽ ഉറഞ്ഞുതുള്ളിയാണല്ലോ കണ്ടത്. ഈ വിഷയത്തിൽ എന്താണെന്ന് നോക്കാം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടഞ്ഞ അധ്യായമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Story Highlights : v d satheeshan against pinarayai on rahul mamkootathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here