Advertisement

‘ഓപ്പറേഷന് ശേഷം സംസാരശേഷി പോയി, എക്സ്റേ എടുത്തപ്പോൾ നെഞ്ചിൽ 50 cm നീളമുള്ള കേബിൾ’, കയ്യൊഴിഞ്ഞ് ഡോക്ടർ; തിരുവനന്തപുരം ജന. ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്

4 hours ago
Google News 1 minute Read

തിരുവനന്തപുരത്ത് ഇരുപത്തിയാറുകാരിയുടെ ജീവിതം വഴി മുട്ടിച്ച് ഗുരുതര ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയറാണ് കുടുങ്ങിയത്. കാട്ടാക്കട സ്വദേശി സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ്‌ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് 2023 മാർച്ച്‌ 22ന്. വീണ്ടും ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യം പ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയർ കണ്ടത്. തുടർന്നു വീണ്ടും ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ്‌ കുമാർ മറ്റു ഡോകടർമാരുമായി സംസാരിച്ചു കീ ഹോൾ വഴി ട്യൂബ് എടുത്തു നൽകാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടർ ആവശ്യപ്പെട്ടുവെന്നും യുവതി 24നോട് പറഞ്ഞു.

പിന്നീട് രാജീവ്‌ കുമാറിനെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. സി.റ്റി സ്കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ രാജീവ്‌ കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. തുടർ ചികിത്സക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും സുമയ്യ പറഞ്ഞു.

Story Highlights : complaint against tvm general hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here