എന്തുകൊണ്ട് സംപ്രേക്ഷണം നിർത്തിവച്ചു; പ്രേക്ഷക ചോദ്യങ്ങൾക്ക് ഉത്തരവുമായി ഫ്‌ളവേഴ്‌സ് ഒരു കോടി ഇന്ന് വീണ്ടും സ്ക്രീനിലേക്ക്…

മലയാളികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു പേരാണ് ഫ്‌ളവേഴ്‌സ് ടിവി. എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും പ്രോഗ്രാമുകൾ കൊണ്ടും മലയാളിയുടെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് ഒപ്പം വളരാൻ ഫ്‌ളവേഴ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. പ്രേക്ഷക മനസ്സിൽ നേടിയ ഈ സ്ഥാനം തന്നെയാണ് ഈ പരിപാടിയുടെ വിജയവും.
മലയാളികൾ ഇന്നുവരെ കാണാത്ത നൂതനാവിഷ്‌കാരവുമായാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വേറിട്ട ദൃശ്യ വിസ്മയം ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും ഏറെ അഭിമാനകരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംപ്രേക്ഷണം നിർത്തിവെച്ച ഫ്‌ളവേഴ്‌സ് ഒരു കോടി ഇന്ന് വീണ്ടും പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നു. എന്തുകൊണ്ട് സംപ്രേക്ഷണം നിർത്തിവെച്ചു എന്ന പ്രേക്ഷകരുടെ നിരന്തരമായ ചോദ്യത്തിനും ഇന്ന് രാത്രി ഒമ്പത് മണിക്ക് ആർ ശ്രീകണ്ഠൻ നായർ മനസ് തുറക്കുന്നു. ബിനു അടിമാലിയാണ് ഇന്നത്തെ പരിപാടിയിൽ അതിഥിയായെത്തുന്നത്.
വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രോഗ്രാമാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’. അറിവിന്റെ ഈ മത്സര വേദിയിൽ ഒരു ചോദ്യം മതി ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയി ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തിച്ചു എന്നതും ഈ പ്രോഗ്രാമിന്റെ മറ്റൊരു ആകര്‍ഷണമാണ്. വിജ്ഞാന വേദിയിൽ അറിവും അനുഭവവും ചേരുമ്പോൾ വേറിട്ടൊരു ദൃശ്യ വിസ്മയം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here