യു.പിയില്‍ നിന്ന് ബി.ജെ.പിയെ നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും നീക്കാം; മമത ബാനര്‍ജി

ഉത്തര്‍ പ്രദേശില്‍ നിന്ന് നീക്കാനായാല്‍, ബി.ജെ.പിയെ ഇന്ത്യയില്‍ നിന്നുതന്നെ നീക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ലക്‌നൗവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മമത. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി മികച്ച മുന്നേറ്റം നടത്തുമെന്നും മമതയുടെ യു.പി പ്രവേശത്തോടെ ബി.ജെ.പി കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. (bjp)
ന്യൂനപക്ഷ വിഭാഗങ്ങളും മറ്റു വിഭാഗങ്ങളും വോട്ടുകള്‍ ഭിന്നിപ്പിച്ചു കളയരുത്. ഫെബ്രുവരി 15ന് വാരാണസി സന്ദര്‍ശിക്കും. യു.പിയില്‍ മത്സരത്തിനില്ല. എന്നാല്‍ ‘സഹോദരന്‍’ അഖിലേഷിനെ പിന്തുണയ്ക്കും. സമാജ് വാദി പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടാനാണ് താന്‍ യു.പിയിലെത്തിയത്. മമത വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. കോണ്‍ഗ്രസിനെ കുയിലിനോട് ഉപമിച്ച മമത വോട്ടര്‍മാരോട് വോട്ടുകള്‍ പാഴാക്കരുതെന്നും ആവശ്യപ്പെട്ടു.
Read Also : ഗോവ തെരഞ്ഞെടുപ്പ്, ആം ആദ്മിയുടെയും തൃണമൂലിന്റെയും ലക്ഷ്യം പാര്‍ട്ടി വികസിപ്പിക്കല്‍ മാത്രം; പ്രിയങ്കാ ഗാന്ധി
അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കിയിട്ടുണ്ട്. ലോക് കല്യാണ്‍ സങ്കല്‍പ പത്ര എന്ന പേരിലാണ് പ്രകടന പത്രിക. സംസ്ഥാനത്തെ ഓരോ കുടുംബത്തിലേയും ഒരംഗത്തിന് വീതം സര്‍ക്കാര്‍ ജോലി നല്‍കും എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
ഇരട്ട എഞ്ചിനുള്ള ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 212 വാഗ്ദാനങ്ങളില്‍ 92 ശതമാനം വാഗ്ദാനങ്ങളും പാലിച്ചെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പത്രിക പുറത്തിറക്കിക്കൊണ്ട് അവകാശപ്പെട്ടത്.
ബി.ജെ.പിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കര്‍ഷക രോഷത്തെ മയപ്പെടുത്താനായി കര്‍ഷകര്‍ക്കായി ഒട്ടനവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലൂടെ ബി.ജെ.പി നല്‍കുന്നുണ്ട്.
Story Highlights: Mamata Banerjee attacks Yogi govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here