ഗോവ തെരഞ്ഞെടുപ്പ്, ആം ആദ്മിയുടെയും തൃണമൂലിന്റെയും ലക്ഷ്യം പാര്‍ട്ടി വികസിപ്പിക്കല്‍ മാത്രം; പ്രിയങ്കാ ഗാന്ധി

ഗോവ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കേ തൃണമൂല്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിയ്ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ഗോവയ്ക്ക് പുറത്തുനിന്ന് വന്നവരാണ് ആം ആദ്മിയും തൃണമൂലുമെന്നും അവര്‍ക്ക് പാര്‍ട്ടി വികസിപ്പിക്കണമെന്ന ലക്ഷ്യം മാത്രമേയുള്ളൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെ പ്രിയങ്ക കുറ്റപ്പെടുത്തി.
സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ആം ആദ്മിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കഴിയില്ല. അവര്‍ ഗോവയിലെത്തിയതിന്റെ ലക്ഷ്യം തങ്ങളുടെ പാര്‍ട്ടി വിപുലീകരണം മാത്രമാണ്. നിങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വരുന്ന എല്ലാ പാര്‍ട്ടികള്‍ക്കും, പുറത്തുനിന്നുള്ളവര്‍ക്കും ഗോവയില്‍ ഭരണം നടത്താനാകില്ല. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സംഭാഷണം വികസനത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചുമാകണം. സെന്റ് ക്രൂസ് നിയമസഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
Read Also : ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം ഉറപ്പ്; പ്രിയങ്ക ഗാന്ധി ട്വന്റിഫോറിനോട്
2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റും ബി.ജെ.പി 13 സീറ്റുമാണ് നേടിയത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ബി.ജെ.പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെ 15 എം.എല്‍.എമാരും പാര്‍ട്ടി വിട്ടു. നിലവില്‍ രണ്ട് എം.എല്‍.എമാരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്.
ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. 40 മണ്ഡലങ്ങളില്‍ 37 ഇടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമാണ് മത്സര രംഗത്തുള്ളത്.
40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികളാണ് ഗോവയില്‍ ആകെ ജനവിധി തേടുന്നത്. തിങ്കളാഴ്ച സൗത്ത് ഗോവയിലെ മജോര്‍ദ, നുവെം, നവേലിം എന്നിവിടങ്ങളിലും നോര്‍ത്ത് ഗോവയിലെ സെന്റ് ആന്ദ്രെ, സെന്റ് ക്രൂസ്, കുംബര്‍ജുവ, പനാജി എന്നിവിടങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തി. ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലമറിയാം.
Story Highlights: AAP, TMC in Goa to expand, can’t give stable govt- priyanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here