Advertisement

പൊലീസ് സ്ഥലത്തെത്തി; ബാബുവിന് വെള്ളമെത്തിക്കാന്‍ തീവ്രശ്രമം

February 9, 2022
Google News 1 minute Read

പാലക്കാട് മലമ്പുഴ മലയില്‍ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ബാബുവിനെ താഴെയിറക്കുന്നതിനായി താഴെനിന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിവരികയാണ്. പ്രദേശത്ത് വെളിച്ചം വീണ് തുടങ്ങിയതിനാല്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് കരസേനാ സംഘം. പൊലീസില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി വിളിച്ച പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബാബുവിന് വെള്ളമെത്തിക്കാനായി തീവ്രപരിശ്രമമാണ് നടന്നുവരുന്നത്. ദൗത്യസംഘത്തിലെ നാലുപേര്‍ താഴെ നിലയുറപ്പിച്ചു. മറ്റുള്ളവരാണ് ബാബുവിനടുത്തേക്ക് എത്തുന്നത്. ജില്ലാ കളക്ടര്‍ അടക്കം സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്ന് കഴിഞ്ഞു.

ബാബുവുമായി സംസാരിച്ചെന്ന് കരസേനാസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. വനപാലകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘവും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പമുണ്ട്.

ബാബുവിന്റെ രക്ഷാദൗത്യം ഏറ്റെടുത്ത കരസേന സംഘം ബാബുവിന്റെ അടുത്തെത്തി. ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ട്വന്റിഫോര്‍ ന്യൂസും പങ്കുചേരുകയാണ്.

Story Highlights: babu rescue operation final stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here