Advertisement

‘രണ്ട് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു’; ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി

February 9, 2022
2 minutes Read
babu rescue pinarayi facebook

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ ഇന്ന് തന്നെ താഴെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കരസേന അറിയിച്ചിട്ടുണ്ട്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. (babu rescue pinarayi facebook)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്.

ബാബുവിൻ്റെ അടുത്ത് രക്ഷാസംഘം എത്തിയിട്ടുണ്ട്. കരസേനയുടെ രക്ഷാസംഘത്തിലെ മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ 24മായി പങ്കുവച്ചത്. ഏറെ ആയാസപ്പെട്ടാണ് രക്ഷാസംഘം മല കയറുന്നത്. ചെങ്കുത്തായ മല രക്ഷാസംഘത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതോടൊപ്പം, മൂന്ന് കരടികളെയും കണ്ടു എന്ന് സൈനികൻ വിഡിയോയിൽ പറയുന്നു. സംഘം ഏകദേശം ബാബുവിന് അടുത്തെത്താനായി എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read Also : ഇന്നലെ ഇരുന്ന പൊത്തില്‍ നിന്ന് ബാബു അല്‍പം കൂടി താഴേക്ക് വന്നെന്ന് സൂചന

ബാബുവിൻ്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ 24ന് ലഭിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തിൽ എഴുന്നേറ്റ് നിന്ന് ഡ്രോൺ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറിൽ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബാബു ഉടൻ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ സജ്ജരാകണമെന്ന് കരസേന നിർദ്ദേശം നൽകി. ആംബുലൻസും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകൾ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്.

Story Highlights: k babu rescue pinarayi vijayan facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top