Advertisement

ബാബുവുമായി ദൗത്യസംഘം സംസാരിച്ചു; വെള്ളം ചോദിച്ചതായി കരസേന; 24 Exclusive

February 9, 2022
Google News 1 minute Read
malampuzha trucking

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്.

കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ കൂവി. നിന്റെ എനര്‍ജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവര്‍ത്തകര്‍ മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാബുവിന് ഉടന്‍ തന്നെ ഭക്ഷണവും വെള്ളവും നല്‍കാന്‍ കഴിയുമെന്ന് സംഘം വ്യക്തമാക്കി. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് 9 അംഗ രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് ഇപ്പോള്‍ 38 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.

അതിനിടെ മകന്‍ രക്ഷപെട്ട് തിരികെ വരുന്നതുവരെ എവിടേക്കും പോകില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ ട്വന്റിഫോറിനോട് പറഞ്ഞു. മകന്റെ അരികില്‍ കരസേനാ സംഘമെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. മകന്‍ ഭക്ഷണം കഴിച്ചെന്ന് കൂടി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ഉമ്മ പ്രതികരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗര്‍ത്തത്തില്‍ ഇറങ്ങിയത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി. സംഘാംഗങ്ങള്‍ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ബെംഗളൂരുവില്‍ നിന്നുള്ള പാരാ കമാന്‍ഡോസും രക്ഷാദൗത്യത്തിനായി മലമ്പുഴയിലെത്തിയിട്ടുണ്ട്. എയര്‍ഫോഴ്സ് വിമാനത്തില്‍ സുലൂരുലെത്തിയ കരസേനാ സംഘം റോഡ് മാര്‍ഗം മലമ്പുഴയിലെത്തിയിട്ടുണ്ട്.

ആദ്യം ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമിക്കുന്നത്. ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഒരുപക്ഷേ നാളെയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഎഫ് സംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും പോയിട്ടുണ്ട്.

Read Also : സുനാമിയില്‍ മാതാപിതാക്കളെ നഷ്ടമായ കുഞ്ഞിന് തുണയായത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ഇപ്പോഴിതാ വിവാഹത്തിനും ഓടിയെത്തി

ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 9 അംഗ സംഘമാണ് ദൗത്യത്തിനൊപ്പം ചെറാട് എന്‍ഡിആര്‍എഫ് സംഘവും കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും മലമ്പുഴയിലെത്തിയിട്ടുണ്ട്.

Story Highlights: malampuzha trucking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here