Advertisement

സുനാമിയില്‍ മാതാപിതാക്കളെ നഷ്ടമായ കുഞ്ഞിന് തുണയായത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ഇപ്പോഴിതാ വിവാഹത്തിനും ഓടിയെത്തി

February 9, 2022
Google News 2 minutes Read

2004 ഡിസംബറിലാണ് സുനാമി വീശിയടിച്ചത്. അന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ അനാഥരായിരുന്നു. അത്തരത്തില്‍ അച്ഛനെയും അമ്മയെയും സുനാമി കവര്‍ന്നതോടെ തനിച്ചായിപ്പോയ ഒരു കുഞ്ഞിന് രക്ഷകനായെത്തിയത് മനസ് നിറയെ നന്മ മാത്രമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അപ്രതീക്ഷിതമായെത്തിയ സുനാമി നാഗപട്ടണം സ്വദേശിനിയായ സൗമ്യയുടെ മാതാപിതാക്കളെ കവര്‍ന്നെടുത്തത് മുതല്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ജെ. രാധാകൃഷ്ണനെത്തി.

ഇപ്പോഴിതാ അവളുടെ വിവാഹം മുന്‍പന്തിയില്‍ നിന്ന് നടത്തിയതും തമിഴ്നാട്ടിലെ ഹെല്‍ത്ത് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡോ. രാധാകൃഷ്ണന്‍ തന്നെ. അടുത്തിടെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

സുനാമി നാശം വിതയ്ക്കുമ്പോള്‍ സൗമ്യയ്ക്ക് അഞ്ച് വയസായിരുന്നു പ്രായം. സുനാമി ആഞ്ഞടിച്ച സമയത്ത് വേളാങ്കണ്ണിയിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് സൗമ്യയെ കണ്ടെത്തിയത്. നിരവധി കുട്ടികള്‍ അനാഥരായതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പാളയത്തിന് സമീപം അണ്ണൈ സത്യ സര്‍ക്കാര്‍ എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു അഭയകേന്ദ്രം ആരംഭിച്ചു.

അതിന്റെ ചുമതല വഹിച്ചിരുന്നത് ഡോ. രാധാകൃഷ്ണനായിരുന്നു. സുനാമിയില്‍ മാതാപിതാക്കള്‍ നഷ്ടമായ നിരവധി കുട്ടികള്‍ അവിടെ വളരുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു സൗമ്യയും. എന്നാല്‍ മറ്റുള്ള കുഞ്ഞുങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാധാകൃഷ്ണനുമായി പ്രത്യേക അടുപ്പം അവള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉന്നത പഠനത്തിനായി ചില്‍ഡ്രന്‍സ് ഹോം വിട്ടിട്ടും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. നാഗപട്ടണം സന്ദര്‍ശിക്കുമ്പോഴെല്ലാം സൗമ്യയെ കാണുവാന്‍ രാധാകൃഷ്ണന്‍ ഓടിയെത്തുമായിരുന്നു.

Story Highlights: TN’S TSUNAMI SURVIVOR SOWMYA, WHO WAS RAISED BY J RADHAKRISHNAN IAS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here