Advertisement

ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി

February 10, 2022
Google News 2 minutes Read

ശാസ്ത്ര വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 34 -ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും ആത്മീയതയും മതവുമെല്ലാം അതതു മേഖലകളിലാണ് പണ്ട് വ്യാപരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ശാസ്ത്രത്തെ മതവുമായി കൂട്ടിച്ചേര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. കെട്ടുകഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും യഥാര്‍ത്ഥ ശാസ്ത്രത്തെ പിന്തള്ളിയും കപട ശാസ്ത്രവാദികളെ ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുമാണ് ശാസ്ത്രത്തെ അപകടത്തിലാക്കുന്നത്.
ഈ കാലഘട്ടത്തിലും മന്ത്രവാദവും നിധി കിട്ടാനായി നരബലിയും നടക്കുന്നത് നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. ഇത് താഴെത്തട്ടില്‍ നടക്കുമ്പോള്‍ മേല്‍തട്ടിലും ശാസ്്ത്രത്തിനെതിരായ പ്രചാരണം നടക്കുന്നു. മഹാമാരിയെ കിണ്ണം കൊട്ടി ഓടിക്കാമെന്ന് പറയുന്നു. ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സര്‍ജറിക്ക് തെളിവാണെന്ന് വാദിക്കുന്നു. ശാസ്ത്രപ്രചാരണത്തിലൂടെ മാത്രമേ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തി നേടാനാകൂ. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരായ ചെറുത്തു നില്‍പ്പിന്റെ വേദി കൂടിയാകണം ശാസ്ത്ര കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തെ ജനകീയവത്ക്കരിക്കുന്നതു പോലെ പ്രധാനമാണ് ശാസ്ത്ര രംഗത്തെ കുത്തകവത്ക്കരണത്തെ ചെറുക്കുന്നതും. ഒരു വ്യക്തിയോ സ്ഥാപനമോ നടത്തുന്ന കണ്ടുപിടിത്തം അവരുടേത് മാത്രമെന്ന് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. പേറ്റന്റ് നിയമത്തിന്റേയും ഇന്റലക്ച്വല്‍ പ്രോട്ടര്‍ട്ടി റൈറ്റ്സിന്റേയും മറവില്‍ ശാസ്ത്രനേട്ടങ്ങളെ ചൂഷണത്തിനുള്ള ഉപാധിയാക്കുന്നതിനുള്ള പഴുതുകള്‍ അടയ്ക്കേണ്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഒരു വ്യക്തിക്ക് ശാസ്ത്രത്തില്‍ അഗാധമായ അറിവുണ്ടായിട്ട് കാര്യമില്ല. സമൂഹ നന്മയ്ക്കായി ആ അറിവ് എത്രത്തോളം ഉപയോഗിക്കുന്നു എന്നതും സമൂഹത്തിലെ പ്രതിലോമ ചിന്തകളെ നേരിടാന്‍ ശാസ്ത്ര ചിന്തയെ എത്രമാത്രം ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്.
ഇന്നത്തെ കാലത്ത് കാലാവസ്ഥാ വ്യതിയാനം വലിയ പ്രശ്നം സൃഷ്ടിക്കുന്നു. ഈ വിഷയത്തില്‍ ഗൗരവപൂര്‍ണമായ ഗവേഷണം നടത്തുന്നതിനാണ് കോട്ടയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് എന്ന സ്ഥാപനത്തെ പുനഃസംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ തന്നെ മികച്ച വൈറോളജി ഗവേഷണ കേന്ദ്രമായി വളര്‍ത്താനാണ് ശ്രമം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴില്‍ അന്വേഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിന് അന്ത്യം കുറിക്കാനാണ് ശ്രമം. കേരളത്തില്‍ തന്നെ 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാസ്ത്ര പ്രചാരണത്തിലും ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും കേരളം സ്വീകരിച്ച മാതൃക രാജ്യം പിന്‍തുടരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവ ശാസ്ത്ര അവാര്‍ഡ്, ഡോ.എസ്.വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ് എന്നിവ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ കെ.പി.സുധീര്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനായ എം.സി.ദത്തന്‍, മലങ്കര സിറിയന്‍ കാത്തലിക് ചര്‍ച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, നാറ്റ് പാക് ഡയറക്റ്റര്‍ ഡോ.സാംസണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Story Highlights: Heads of scientific institutes cover up superstitions: CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here