Advertisement

രാജ്യത്ത് ജനാധിപത്യം എത്രകാലം തുടരുമെന്ന് പറയാനാവില്ല: മന്ത്രി കൃഷ്ണന്‍കുട്ടി

February 10, 2022
2 minutes Read

രാജ്യത്ത് എത്രകാലംജനാധിപത്യം പുലരുമെന്ന് പറയാന്‍ കഴിയാത്ത വിധം ഡോ.അംബേദ്കര്‍ വിഭാവനം ചെയ്ത ഫെഡറലിസം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി.
കൃഷിക്കാരെ രാജ്യ സേവകരായി അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ ടി.കെ.സി.വടുതല ജന്മശതാബ്ദിയുടെ ഭാഗമായി ആഘോഷ സമിതി സംഘടിപ്പിച്ച കേന്ദ്ര ബജറ്റും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍
പ്രഭാഷണം നടത്തുകയായിരുന്നു.
അംബേദ്കര്‍ ആവിഷ്‌കരിച്ച ഫെഡറല്‍ സംവിധാനം ഇന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീര്‍, എന്‍ഐഎ, മെഡിക്കല്‍ കൗണ്‍സില്‍, വിവരാവകാശ നിയമം, മനുഷ്യാവകാശ കമ്മിഷന്‍ നിയമ ഭേദഗതികളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. എല്ലാ അധികാരവും കേന്ദ്രീകൃതമാക്കുന്ന ഈയവസ്ഥ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ദ്ദേഹം പറഞ്ഞു.
1976 ല്‍ അഞ്ചേക്കറില്‍ കൃഷിയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് മാന്യമായി വര്‍ഷം മുഴുവന്‍ കഴിയാമായിരുന്നു. അന്ന് കലക്റ്ററുടെ ശമ്പളം ആയിരം രൂപയില്‍ താഴെയാണ്. ഇന്നത്തെ കര്‍ഷകരുടെ സ്ഥിതി ദയനീയമാണ്. താങ്ങുവില പോലും ശാസ്ത്രീയമായ രീതിയിലല്ല നല്‍കുന്നത്. ജീവിത സൂചികയ്ക്കനുസരിച്ച് ഇവയില്‍ മാറ്റം വരുത്തുന്നത് സമൂഹം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Story Highlights: It is not possible to say how long democracy will continue in the country: Minister Krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top