Advertisement

വെള്ളത്തിനായുള്ള അലച്ചിലിനു ഒടുവിൽ മോചനം; മുംബൈയിൽ നിന്ന് രാജസ്ഥാനിലേക്കുള്ള അംല റൂയയുടെ യാത്ര …

February 10, 2022
Google News 2 minutes Read

വേനൽ സമ്മാനിക്കുന്ന വരൾച്ചയും കവരുന്ന കൃഷിയും ബാക്കിയാകുന്ന പട്ടിണിയുമാണ് രാജസ്ഥാനിലെ വേനൽക്കാല ദൃശ്യങ്ങൾ. വർഷങ്ങൾ നീണ്ട നിരവധി ചർച്ചകൾക്ക് വഴിവെച്ചതൊഴികെ കാര്യമായ മാറ്റമൊന്നും രാജസ്ഥാനിലെ സാധാരണക്കാരെ തേടിയെത്തിയിരുന്നില്ല. വെള്ളത്തിനായുള്ള അവരുടെ അലച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. ഇവരെ ഇതിൽ നിന്ന് മോചിപ്പിച്ച രാജസ്ഥാനിലെ ജലമാതാവിനെ പരിചയപ്പെടാം.

അംല റൂയയെന്ന സാമൂഹ്യപ്രവർത്തകയാണ് രാജസ്ഥാൻകാരുടെ വരൾച്ചയ്ക്ക് പരിഹാരം കണ്ടത്. രാജസ്ഥാനിലെ പ്രശ്നം കേട്ടറിഞ്ഞ് രണ്ടായിരത്തിലാണ് എഴുപത്തിയഞ്ചുകാരി അംല മുംബൈയിൽ നിന്ന് രാജസ്ഥാനിൽ എത്തുന്നത്. വരൾച്ചയിൽ നിന്ന് രാജസ്ഥാനിനെ മോചിപ്പിക്കുക എന്നതായിരുന്നു അംലയുടെ ലക്ഷ്യം. അതിനായി ആദ്യം അവർ ഒരു ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ആകാർ എന്നായിരുന്നു അതിന്റെ പേര്. രാജസ്ഥാനിലെ നൂറോളം ഗ്രാമങ്ങളിൽ ഈ സംഘടന ശക്തമായി പ്രവർത്തിച്ചു. പരിഹാരമില്ലാതിരുന്ന രാജസ്ഥാനിന്റെ വരൾച്ചയ്ക്ക് പരിഹാരമായിരുന്നു “ആകാർ”.

ജല സംഭരണത്തിനായി ചെക്ക് ഡാമുകൾ സ്ഥാപിക്കുക എന്നതായിരുന്നു അംല റൂയയുടെ നേതൃത്വത്തിൽ സംഘടന ആദ്യം ചെയ്തത്. പിന്നീട് പരമ്പരാഗതമായ രീതികൾ ജലം ശേഖരിക്കാനുള്ള രീതികൾ ആവിഷ്കരിച്ചു. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം സർക്കാർ വെള്ളം വിതരണ ചെയ്യാത്ത ദൂരെയുള്ള പ്രദേശങ്ങളിലേക്ക് എത്തിച്ചു നൽകി. ഒരു കോടി ലിറ്റർ ശുദ്ധജലമാണ് പരമ്പരാഗത രീതിയിൽ ജലസംഭരണ മഴക്കുഴികളിലൂടെ ശേഖരിച്ചത്. സംഘടനയുടെ പ്രവർത്തനത്തിനും ഗ്രാമീണരും ഒപ്പം നിന്നു. നിർമ്മാണ ചെലവിന്റെ 25 ശതമാനം ഗ്രാമവാസികൾ തന്നെയാണ് സംഭാവന ചെയ്തത്. ബാക്കിതുക വിവിധ സംഘടനകളിൽ നിന്നും ഫണ്ട് റൈസിങ് വഴിയും കണ്ടെത്തി അവർ ഒരുമിച്ച് സംഘടനയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി.

Read Also : 450 കിലോഗ്രാം വലുപ്പമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് യുവതി; വീണ്ടും വാർത്തകളിൽ ഇടനേടി മിഷേൽ …

ചെക്ക് ഡാമുകൾ വന്നതോടെ കിലോമീറ്ററുകൾ താണ്ടി വെള്ളം കൊണ്ടുവരുന്ന ദുരിതത്തിന് അവസാനമായി. ഗ്രാമവാസികളുടെ ജീവിത രീതികളിൽ കാര്യമായ മാറ്റം വന്നു. വരൾച്ചയ്ക്ക് പരിഹാരമായതോടെ കാർഷിക മേഖലയും സമ്പത് വ്യവസ്ഥയും ഉണർന്നു. രാജസ്ഥാനിന്റെ വരൾച്ചയ്ക്കും പട്ടിണിയ്ക്കും വർഷങ്ങൾ നീണ്ട ദുരിതത്തിനും ‘ആകാർ’ പരിഹാരമായി. മറ്റു സംസ്ഥാനങ്ങളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ അമലയുടെ തീരുമാനം.

Story Highlights: Meet Amla Ruia, the Conservationist Who Helped Solve Water Crisis in Rajasthan Villages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here