Advertisement

‘ഒരു വോട്ട് മതി കലാപരഹിത യുപി സൃഷ്ടിക്കാൻ’; യോഗി ആദിത്യനാഥ്

February 10, 2022
1 minute Read

ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഉത്തർപ്രദേശ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വോട്ട് കൊണ്ട് സംസ്ഥാനത്തെ കുറ്റരഹിതവും ഭയരഹിതവും കലാപ മുക്തവുമാക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, വോട്ട് ചെയ്ത ശേഷം ജോലിക്ക് പോയാൽ മതിയെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ പോളിംഗ് അപൂർണ്ണമായിരിക്കും. നിങ്ങളുടെ ഒരു വോട്ട് കുറ്റകൃത്യ രഹിത, ഭയരഹിത, കലാപ രഹിത ഉത്തർപ്രദേശ് എന്ന ബിജെപിയുടെ ആശയത്തെ ശക്തിപ്പെടുത്തും. അതുകൊണ്ട് ആദ്യം വോട്ട് ചെയ്യുക, പിന്നീട് ജോലി ചെയ്യുക” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ച് ബിജെപിയും സമാജ്‌വാദി പാർട്ടിയും. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അർഅർധ സൈനികരെയും വിന്യസിച്ചു. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് 2022ലെ യുപി തെരഞ്ഞെടുപ്പ്.

Story Highlights: one-vote-will-strengthen-resolve-for-crime-free-up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top