കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ക്രമം വീണ്ടും പുതുക്കി

കൊച്ചി: ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കുന്ന കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ക്രമം വീണ്ടും പുതുക്കി. ഫെബ്രുവരി 27 വരെയുള്ള മത്സരക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം എന്നിവയ്ക്ക് പുറമേ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. 15ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ബോസ്‌ക്കോ ഒതുക്കുങ്ങലും ഗോകുലം കേരളയും ഏറ്റുമുട്ടും. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ ട്രാവന്‍കൂര്‍ റോയല്‍സും കെഎസ്ഇബിയും തമ്മിലാണ് ഇതേ ദിവസത്തെ കളി. എ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളാണ് ആദ്യഘട്ടത്തില്‍ തൃശൂരില്‍ നിശ്ചയിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളും വൈകിട്ട് നാലിനാണ് കിക്കോഫ്. ജനുവരി 22 മുതലാണ് കെപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. എട്ട് മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയില്‍ സാറ്റ് തിരൂരും (6 പോയിന്റ്) ഗ്രൂപ്പ് ബിയില്‍ കേരള യുണൈറ്റഡ് എഫ്സിയും (7) ആണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ആകെ 22 ടീമുകളാണ് ലീഗ് കിരീടത്തിനായി ഇത്തവണ മത്സരിക്കുന്നത്.
Story Highlights: The Kerala Premier League matches have been rescheduled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here