‘കുടുംബമുള്ളതില്‍ അഭിമാനമുണ്ട്, കുടുംബത്തെ ഉപേക്ഷിച്ച് പോകുകയുമില്ല’; ബിജെപിക്ക് അഖിലേഷിന്റെ മറുപടി

സമാജ്‌വാദി പാര്‍ട്ടി കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമാമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു കുടുംബമുണ്ടെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആ കുടുംബത്തെ ഉപേക്ഷിച്ചുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഖിലേഷ് തിരിച്ചടിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പരാമര്‍ങ്ങള്‍ക്ക് നേരെയായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ഒരു കുടുംബമുണ്ടായിരുന്നെങ്കില്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മൈലുകളോളം നടന്ന കുടിയേറ്റത്തൊഴിലാളികളുടെ വേദന ബോധ്യപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുയാണെന്നും അഖിലേഷ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ജനാധിപത്യത്തേയും ഇന്ത്യന്‍ ഭരണഘടനയേയും സംരക്ഷിക്കാനാണ് പോരാടുന്നതെന്നും അഖിലേഷ് വ്യക്തമാക്കി. ഇരട്ട എഞ്ചിനുള്ള സര്‍ക്കാരെന്നല്ല യോഗി സര്‍ക്കാരിനെ ഇരട്ടി അഴിമതിയുള്ള സര്‍ക്കാര്‍ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അഖിലേഷ് ആക്ഷേപിച്ചു.
ബിജെപിയെ പരാജയപ്പെടുത്തി ഭരണത്തിലേറാനായി ശക്തമായ നീക്കങ്ങളാണ് സമാജ്‌വാദി പാര്‍ട്ടി നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടന്നത്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അര്‍അര്‍ധ സൈനികരെയും വിന്യസിച്ചിരുന്നു. ജാട്ട് മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപിയും സമാജ്വാദി പാര്‍ട്ടിയും കളത്തിലിറങ്ങുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ഇന്ന് ജനവിധി തേടിയത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖര്‍ ഉള്‍പ്പെടെ 615 പേരാണ്.
Story Highlights: akhilesh yadav replay to bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here