Advertisement

അകാലനരയും താരനും അകറ്റാന്‍ ആവണക്കെണ്ണ

February 11, 2022
Google News 2 minutes Read

എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രധാന പരാതിയാണ് തലമുടിയിലെ താരന്‍. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാനും തലമുടി കൊഴിച്ചില്‍ തടയാനും സാധിക്കും. അതുപോലെ തന്നെ, ചെറുപ്രായത്തില്‍ തന്നെ പലരുടെയും തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ മാസ്‌കുകളെ പരിചയപ്പെടാം.

ഒന്ന്

ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

രണ്ട്

ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

മൂന്ന്

ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല നര ഒഴിവാക്കാനും നല്ലതാണ്. മുട്ടയുടെ വെള്ളയില്‍ ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതവും താരന്‍ അകറ്റാനും തലമുടി തിളങ്ങാനും സഹായിക്കും.

നാല്

ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും.

Story Highlights: Castor oil to get rid of premature graying and dandruff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here