Advertisement

ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം; മോഹൻ ഭാഗവത് പങ്കെടുക്കും

5 hours ago
Google News 2 minutes Read

ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. കേരളത്തിലെ അഞ്ച് സർവകലാശാല വിസിമാർക്കും ജ്ഞാനസഭയിലേക്ക് ക്ഷണമുണ്ട്. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായാണ് ജ്ഞാനസഭ സംഘടിപ്പിക്കുന്നത്.

കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, കേരള , സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാർ ജ്ഞാനസഭയ്ക്ക് എത്തുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും. ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം ഉണ്ടാകും.

Story Highlights : Jnanasabha organized by RSS-affiliated Shiksha Samskruthi Utthan Nyas begins in Kochi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here