ഇസ്ലാം മത പണ്ഡിതന്മാരുമായി കൂടിക്കാഴ്ച്ച നടത്തി RSS മേധാവി മോഹൻ ഭാഗവത്; ലക്ഷ്യം ഹിന്ദു മുസ്ലിം ഐക്യം

ഇസ്ലാം മത പണ്ഡിതന്മാരുമായി കൂടിക്കാഴ്ച്ച നടത്തി RSS മേധാവി മോഹൻ ഭാഗവത്. ഡൽഹി ഹരിയാന ഭവനിൽ ആയിരുന്നു കൂടിക്കാഴ്ച്ച. 50 ഇസ്ലാം മത പണ്ഡിതന്മാരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മോഹൻ ഭാഗവതിനൊപ്പം മുതിർന്ന ആർഎസ്എസ് നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഹിന്ദു മുസ്ലിം ഐക്യം, സമാധാനം ശക്തമാക്കുക ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച.
അടച്ചിട്ട മുറിൽ നടന്ന കൂടിക്കാഴ്ചയിൽ 70 ഓളം പേര്‍ പങ്കെടുത്തു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിയടക്കം കൂടികാഴ്ചയിൽ പങ്കെടുത്തു. ആർഎസ്എസിന്റെ ഉപാധ്യക്ഷൻ ദത്താത്രേയ ഹൊസബലെ, മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള ഇന്ദ്രേഷ് കുമാറും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
ഡൽഹിയിലെ ഹരിയാന ഭവനിൽ നടന്ന ഈ യോഗത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, മുതിർന്ന നേതാക്കളായ രാം ലാൽ, ഇന്ദ്രേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Story Highlights : rss chief meets muslim religious leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here