Advertisement

‘വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

2 hours ago
Google News 2 minutes Read
suresh kurup

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞുവെന്ന സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി മന്ത്രി വി ശിവൻകുട്ടി. ഒരാളും സമ്മേളനത്തിൽ വി എസിനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല. താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ല മന്ത്രി വ്യക്തമാക്കി.

വി എസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണിപ്പോൾ. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നത്. പിരപ്പൻകോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണെന്നും.പറയാനാണെങ്കിൽ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ് രംഗത്തെത്തിയത്. മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലായിരുന്നു തുറന്നുപറച്ചിൽ.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയത്. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.

Story Highlights : V S Capital punishment Mention; Minister V Sivankutty rejects Suresh Kurup statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here