ഡൽഹിയിൽ കെട്ടിടം തകർന്നു; 3 പേരെ രക്ഷപ്പെടുത്തി, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

ഗുരുഗ്രാമിന് പിന്നാലെ ഡൽഹിയിലും കെട്ടിടം തകർന്നു. ബവാന ഏരിയയിലെ ജെജെ കോളനിയിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറ് പേരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുട്ടികളും മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഉച്ചയ്ക്ക് 2:45 ഓടെയാണ് അപകടം. വിവരം അറിയിച്ചയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. മൂന്ന് ജെസിബികളും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി. ഫാത്തിമ, ഷഹനാസ് എന്നീ രണ്ട് സ്ത്രീകളെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
രാജീവ് രത്തൻ ആവാസിലാണ് ഈ കെട്ടിടം പണിതത്. ഏകദേശം 300-400 ഫ്ലാറ്റുകൾ ഇവിടെയുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകരാൻ കാരണമെന്ന് പ്രഥമിക വിലയിരുത്തൽ.
Story Highlights: delhi-building-collapsed-in-bawana
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!