Advertisement

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ശക്തിമാന്‍ സിനിമയാകുന്നു

February 11, 2022
Google News 1 minute Read

ഇന്ത്യന്‍ മിനി സ്‌ക്രീനിലെ ഏറ്റവും ജനകീയ സൂപ്പര്‍ ഹീറോയായിരുന്ന ശക്തിമാന്‍ ബിഗ് സ്‌ക്രീനിലെത്തുന്നു. ഡി.ഡി വണ്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ കാത്തിരുന്ന കാലമുണ്ടായിരുന്നു. മുകേഷ് ഖന്ന ശക്തിമാനായി വേഷമിട്ട സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് ഇന്ത്യയില്‍ മുഴുവന്‍ വന്‍ സ്വീകര്യതയാണ് ലഭിച്ചത്. (shaktimaan)

സംപ്രേഷണം നിര്‍ത്തി കൊല്ലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ശക്തിമാന് ആരാധകര്‍ ഏറെയാണ്. സോണി പിക്‌ച്ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ശക്തിമാന്‍ ഒരുങ്ങുന്നത്.

Read Also : സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു, കൊന്നത് ആണ്‍ സുഹൃത്തുക്കള്‍

ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയിരുന്ന നടന്‍ മുകേഷ് ഖന്നയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ശക്തിമാന്‍ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ശക്തിമാന്‍ തിരിച്ചുവരുന്ന വിവരം ലോകത്തെ അറിയിക്കാറായെന്ന് മുകേഷ് ഖന്ന ട്വിറ്ററില്‍ കുറിച്ചു. താന്‍ തന്നെയായിരിക്കും ശക്തിമാനായി സ്‌ക്രീനിലെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 62 വയസുകാരനായ താരത്തിന്റെ ശക്തിമാനായുളള തിരച്ചുവരവില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഉണ്ടാവുന്നതെന്ന് കാത്തിരുന്ന് കാണണം.

ചിത്രത്തിന്റ റിലീസ് ഒ.ടി.ടിയിലോ ടെലിവിഷനിലോ ആയിരിക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. സീരീസിലെ ആദ്യചിത്രത്തിന്റെ നിര്‍മ്മാണം 2021ല്‍ ആരംഭിക്കും. ചിത്രത്തിന്റ കൂടുതല്‍ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും മുകേഷ് ഖന്ന അറിയിച്ചു. 1997 മുതല്‍ 2005വരെയുള്ള കാലഘട്ടത്തിലാണ് ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്.

Story Highlights: Good news for shaktimaan fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here